അഹമ്മദാബാദ്: ക്യാപ്റ്റന്‍സി ഭാരമൊന്നുമില്ലാതെ വിരാട് കോലി ആദ്യ ഏകദിനത്തിന് ഇറങ്ങിയെങ്കിലും നിരാശപ്പെടുത്തുന്ന് പ്രകടനമായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരെ (West Indies). എട്ട് റണ്‍സ് മാത്രമാണ് കോലി നേടിയത്. രോഹിത് ശര്‍മയ്ക്ക് കീഴില്‍ കോലി കളിക്കുന്ന ആദ്യ ഏകദിനം കൂടിയായിരുന്നു ഇത്. എന്നാല്‍ ഒരു നാഴികക്കല്ല് പിന്നിടാന്‍ കൊഹ്ലിക്കായി.
സ്വന്തം രാജ്യത്ത് 5000 റണ്‍സ് പിന്നിടുന്ന നാലാമത്തെ താരമായിരിക്കുകയാണ് കോലി. ഇന്ത്യയില്‍ മാത്രം കോലി 5002 റണ്‍സാണ് കോലി നേടിയത്. സച്ചിന് ടെന്‍ഡുല്‍ക്കറാണ് ഇക്കാര്യത്തില്‍ ഒന്നാമന്. ഇന്ത്യയില്‍ 48.11 ശരാശരിയില്‍ 6976 റണ്‍സാണ് കോലി നേടിയത്. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് രണ്ടാമതുണ്ട്. ഓസ്ട്രേലിയയില്‍ മാത്രം പോണ്ടിംഗ് 5521 റണ്‍സ് നേടി. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വെസ് കാലിസ് മൂന്നാമതുണ്ട്. 5186 റണ്‍സ് കാലിസ് ദക്ഷിണാഫ്രിക്കയില്‍ നേടി. മറ്റാരേക്കാളും ശരാശരി കോലിക്കുണ്ട്. 60.25 ശരാശരിയിലാണ് കോലി ഇത്രയും റണ്‍സ് എടുത്തത്.