ഗാസിയാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവ് ത്രിലോക്ചന്ദ് റെയ്ന അന്തരിച്ചു. ഏറെക്കാലമായി അർബുദ രോഗബാധിതനായിരുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തൻ്റെ വീട്ടിൽ വച്ചായിരുന്നു ത്രിലോക്ചന്ദിൻ്റെ അന്ത്യം.
സൈനിക ഓഫീസറായിരുന്ന ത്രിലോക്ചന്ദ് റെയ്ന ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ബോംബ് നിര്‍മാണ വിദഗ്ദനായിരുന്നു. ജമ്മു കശ്മീരിലെ റെയ്നാവാരി സ്വദേശിയായ ത്രിലോക്ചന്ദ് റെയ്ന 1990കളില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് അവിടം വിട്ട് ഗാസിയാബാദിലെ മുരുദഗനഗറിലെത്തിയത്.തന്റെ പിതാവിന് 10000 രൂപ മാത്രമായിരുന്നു ശമ്പളമെന്നും പലപ്പോഴും വലിയ പരിശീലനകേന്ദ്രങ്ങളില്‍ പോയി പരിശീലിക്കാനുള്ള സൗകര്യമൊന്നും തനിക്ക് ഇല്ലായിരുന്നുവെന്നും റെയ്ന മുമ്പ് പറഞ്ഞിട്ടുണ്ട്.