ചങ്ങനാശേരി: കോട്ടയം ചങ്ങനാശേരി എസ്ബി കോളജിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
ചങ്ങനാശേരി സ്വദേശികളായ അജ്മൽ, രുദ്രാക്ഷ്, അലക്സ് എന്നിവരാണ് മരിച്ചത്.
ഷിന്റോ എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.