നോര്‍ത്ത് സൗണ്ട്: അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യക്കെതിരേ ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് 100 റണ്‍സെടുക്കുന്നതിനിടയില്‍ ഏഴു വിക്കറ്റ് പോയി.
രണ്ടു റണ്‍സെടുത്ത ജേക്കബ് ബെതേലിനെ രവി കുമാര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. അക്കൗണ്ട് തുറക്കും മുമ്പ് ടോം പ്രെസ്റ്റ് രവി കുമാറിന്റെ പന്തില്‍ പുറത്തായി. വില്ല്യം ലക്സ്റ്റണ്‍ (4), ജോര്‍ജ് ബെല്‍ (0), ജോര്‍ജ് തോമസ് (27) എന്നിവരെ രാജ് ബവ പുറത്താക്കി.
ജെയിംസ് റ്യൂ (47), ജെയിംസ് സെയ്ല്‍സ് (5) എന്നിവരാണ് ക്രീസിൽ.
ഇന്ത്യക്കായി രാജ് ബവ നാലും രവി കുമാർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. കൌശല്‍ താമ്പേ ഒരു വിക്കറ്റ് നേടി.
14 ടൂര്‍ണമെന്റുകളിലായി എട്ട് ഫൈനല്‍ കളിക്കുകയും നാല് കിരീടം നേടുകയും ചെയ്ത ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും മികച്ച നേട്ടം കൈവരിച്ച ടീമാണ്.