ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം വിരിഞ്ഞ ആദ്യ കൂട്ടിലെ കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടു. ഈ സീസണിൽ 41 കടലാമ കൂടുകളിലായി 4433 മുട്ടകളാണുള്ളത്. കഴിഞ്ഞ ഡിസംബർ 19ന് ലഭിച്ച രണ്ട് കൂടുകളിലെ 146 കടലാമകുഞ്ഞുങ്ങളെയാണ്ക ടലിലേക്ക് വിട്ടത്.എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു .
പ്രചര പ്രസിഡന്റ് സുശീൽകുമാർ കടലാമ സംരക്ഷണത്തിനായി നിർമ്മിച്ച് നൽകിയ താത്കാലിക ഹാച്ചറി എം.എൽ.എ സമിതി പ്രവർത്തകർക്ക് കൈമാറി. സൂര്യ കടലാമ സംരക്ഷണ സമിതി പ്രസിഡന്റ് പി.എ. സെയ്തുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.