അടിമാലി: ഗ്രാമപഞ്ചായത്തിലെ ഇരുമ്പുപാലം മൂന്നാർവാലിയിൽ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എം.എൽ.എ നിർവ്വഹിച്ചു. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പദ്യോഗസ്ഥരുടെയും പഞ്ചായത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയുമൊക്കെ ഭാഗത്തു നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു.
അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു അദ്ധ്യക്ഷത വഹിച്ചു.
120 കിടക്കകളാണ് സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നത്. 3 ഡോക്ടർമാർ 7 സ്റ്റാഫ് നഴ്സുമാർ, 3 ക്ലീനിംഗ് സ്റ്റാഫുകൾ എന്നിവരുടെ സേവനം ട്രീറ്റ്മെന്റ് സെന്ററിൽ ലഭ്യമാക്കിയിട്ടുണ്ട്.