അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇഷാൻ കിഷൻ ഓപ്പണറാകുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. ആദ്യ മത്സരത്തിൽ രോഹിതനൊപ്പം ഇഷാൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.ശിഖർ ധവാൻ കോവിഡിനെ തുടർന്ന് ക്വാറന്റൈനിലാകുകയും കെ.എൽ രാഹുൽ ആദ്യ മത്സരത്തിൽനിന്നും വിട്ടുനിൽക്കുകയും ചെയ്തതോടെയാണ് ഇഷാന് നറുക്ക് വീണത്. ധവാന് പകരക്കാരനായ മായങ്ക് അഗർവാൾ ഇപ്പോഴും ക്വാറന്റൈനിലാണ്.
ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്ക്വാദ്, റിസർവ് താരം നവ്ദീപ് സൈനി എന്നിവരടക്കം ഏഴു പേർക്കാണ് ഇന്ത്യൻ ക്യാന്പിൽ കോവിഡ് സ്ഥിരീകരിച്ചത്.