കുവൈറ്റ്: കുവൈറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്ന നടപടി ക്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട് ചെയ്തു. ഈ പ്രായവിഭാഗക്കാർക്കിടയിലെ വാക്സിനേഷൻ നടപടികൾ വരും ദിനങ്ങളിൽ ആരംഭിക്കുമെന്ന് 2022 ജനുവരി 30-ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.
കുവൈറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 21 ദിവസത്തെ ഇടവേളയിലായി രണ്ട് ഡോസ് ഫൈസർ ബയോഎൻടെക് കോവിഡ് വാക്സിനാണ് നൽകുന്നത്. ഈ പ്രായവിഭാഗക്കാർക്കിടയിൽ ഫൈസർ ബയോഎൻടെക് കോവിഡ് വാക്സിൻ ഫലപ്രദവും, സുരക്ഷിതവുമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.