ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം മോഷണവുമായി ബന്ധപ്പെട്ട കേസിൽ സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ ആവശ്യപ്പെട്ടു. കേസിലെ നിലവിലുള്ള പ്രതികൾ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.ക്ഷേത്ര താഴികക്കുടം മോഷണം പോയതിൽ ബി.ജെ.പി.യുടെ ജില്ലയിലെ പ്രമുഖ നേതാവിന് നിർണായകമായ പങ്ക് ഉണ്ടെന്നു പ്രതികൾ പറയുന്നു.
ഒപ്പം യഥാർത്ഥ പ്രതികളെ സംരക്ഷിച്ച അന്തരിച്ച കോൺഗ്രസ് നേതാവിന്റെ പങ്കും പ്രതികൾ വെളിപ്പെടുത്തുന്നു. താഴികക്കുടത്തിൽ ഇറിഡിയം ലോഹത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന വാർത്ത പുറത്തു വന്നനാൾ മുതൽ താഴികക്കുടം തട്ടിയെടുക്കാൻ നിരവധി ഗൂഢാലോചനകൾ നടന്നിരുന്നു. ഇതിനിടയിലാണ് 2011ൽ യു.ഡി.എഫ് ഭരണകാലത്ത് താഴികക്കുടം മോഷണം പോകുന്നത്.