24 വർഷത്തിന് ശേഷം പാകിസ്താൻ പര്യടനത്തിന് അംഗീകാരം നൽകി ക്രിക്കറ്റ് ഓസ്ട്രേലിയ. 1998ലാണ് ഓസ്ട്രേലിയ അവസാനമായി പാകിസ്താനിൽ കളിച്ചത്.
മാര്‍ച്ച് നാലിന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും, ഒരു ടി20യും ഉണ്ടാകും.റാവൽപിണ്ടി, കറാച്ചി, ലാഹോർ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
റാവല്‍പിണ്ടിയിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 12-ാം തിയതി മുതല്‍ കറാച്ചിയില്‍ രണ്ടാം ടെസ്റ്റും 21 മുതല്‍ ലാഹോറില്‍ മൂന്നാം ടെസ്റ്റും നടക്കും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ അഞ്ച് വരെ നടക്കുന്ന ഏകദിന ട്വന്റി 20 മത്സരങ്ങൾ റാവല്‍പിണ്ടിയിലാണ്. മാര്‍ച്ച് 29, 31, ഏപ്രില്‍ 2 തിയതികളില്‍ ഏകദിനങ്ങളും ഏപ്രില്‍ അഞ്ചിന് പര്യടനത്തിലെ ഏക ടി20യും നടക്കും.
സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ വർഷം ന്യൂസിലൻഡും ഇംഗ്ലണ്ടും പര്യടനത്തിൽ നിന്ന് പിന്മാറിയിരുന്നു.