തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും. മൂന്ന് സ്റ്റേഡിയങ്ങളുള്ള നഗരം എന്ന നിലയിലാണ് തിരുവനന്തപുരത്തിന് മത്സരം അനുവദിച്ചത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, തുമ്പ സെന്റ് സേവ്യേഴ്സ്, മംഗലപുരം സ്റ്റേഡിയം എന്നിവിടങ്ങളിലാകും മത്സര വേദികള്‍.
ആന്ധ്ര, രാജസ്ഥാന്, സര്‍വ്വീസസ്, ഉത്തരാഖണ്ഡ് എന്നീ ടീമുകളാണ് തിരുവനന്തപുരത്ത് കളിക്കാനെത്തുക.ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 15 വരെയാണ് ആദ്യഘട്ട മത്സരങ്ങള്‍. ഐപിഎല്ലിന് ശേഷം നോക്കൗട്ട് ഘട്ടം നടക്കും. മെയ് 30 മുതല്‍ ജൂണ്‍ 26 വരെയാണ് നോക്കൗട്ട് മത്സരങ്ങള്‍.
നേരത്തെ ജനുവരി 13നാരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന മത്സരങ്ങള്‍ കൊവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു.