മഡ്ഗാവ്: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. 70-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആയുഷ് അധികാരി പുറത്തായ ശേഷം ശേഷിച്ച സമയം 10 പേരുമായി കളിച്ചാണ് ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചത്.
62-ാം മിനിറ്റില്‍ പെരേര ഡിയാസിന്റെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് 82-ാം മിനിറ്റില്‍ അല്‍വാരോ വാസ്ക്വസിന്റെ തകര്‍പ്പന്‍ ഗോളില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ മുഹമ്മദ് ഇര്‍ഷാദിലൂടെ നോര്‍ത്ത് ഈസ്റ്റ് ആശ്വാസ ഗോള്‍ കണ്ടെത്തി.
ജയത്തോടെ പോയന്റ് പട്ടികില്‍ രണ്ടാം സ്ഥാനത്തെത്താനും ടീമിനായി.