കോട്ടയം : ഗുണ്ടാവിളയാട്ടവും, ബലാത്സംഗങ്ങളും, തട്ടിപ്പും തുടർക്കഥയായതോടെ ക്രമസമാധാന തകർച്ചയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് മന്ത്രിസഭയിൽ കഴിവ് തെളിയിച്ച മരുമകൻ കൂടിയായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിസ്ഥാനം ഏൽപ്പിക്കണമെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെടുകയും ചെയ്തു.
പിണറായി ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയായി. ആറുവർഷമായി കേരളം പിണറായിയെ ചുമക്കുകയാണ്. പൊതുമരാമത്ത് വകുപ്പിൽ റിയാസ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റോഡുകളുടെ അവസ്ഥ മെച്ചപ്പെടുന്ന സ്ഥിതിവിശേഷമാണ്. ആ പയ്യൻ കൊള്ളാം എന്നാണ് പൊതുജനങ്ങളുടെയും അഭിപ്രായം. താൻ ഇത് തമാശയായി പറയുകയല്ല എന്നും ജോർജ് വ്യക്തമാക്കി.