ന്യൂഡല്‍ഹി: മാർച്ച് 12 ന് നടത്താനിരുന്ന നീറ്റ് പി ജി പരീക്ഷ മാറ്റിവച്ചു. പരീക്ഷ ആറ് മുതൽ എട്ട് ആഴ്ചത്തേക്ക് മാറ്റിവച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം.
നീറ്റ് പിജി കൗണ്‍സലിങ് ഇതിനിടയില്‍ വരുന്നതിനാലാണ് നിര്‍ദേശം. നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആറു വിദ്യാര്‍ഥികളാണ് സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കിയത്.
ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. എംബിബിഎസ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിക്കാനാവാത്തതിനാല്‍ ഒട്ടേറെ പേര്‍ക്കു പരീക്ഷ എഴുതാന്‍ കഴിയാതെ വരും എന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.