കൊല്ലം: കരിക്ക് കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റയാൾ ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായി. ശക്തികുളങ്ങര മിനി കപ്പിത്താൻസ് ജംഗ്ഷനിൽ കരിക്ക് കച്ചവടം നടത്തിവന്ന ശക്തികുളങ്ങര ഇലഞ്ഞിക്കൽ വീട്ടിൽ ബിനുവാണ് (37) പിടിയിലായത്.ബിനുവിന്റെ പക്കൽ നിന്ന് പതിനായിരത്തോളം രൂപ വില വരുന്ന 406 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.
അന്യ സംസ്ഥാന തൊഴിലാളികൾക്കും, മത്സ്യബന്ധന തൊഴിലാളികൾക്കും വില്പന നടത്തുന്നതിനായി സൂക്ഷിച്ചവയാണ് പിടിച്ചെടുത്തത്. ശക്തികുളങ്ങര പൊലീസ് ഇൻസ്പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രകാശ്, എ.എസ്.ഐമാരായ ക്രിസ്റ്റി, ഡാർവിൻ ജെയിംസ്, പ്രദീപ്, സി.പി.ഒമാരായ ഹരിജിത്ത്, ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.