തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ 2021-22 വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിച്ച് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് മുഖേന ഫെഡറൽ ബാങ്കിൻ്റെ ഏതെങ്കിലും ശാഖകളിലൂടെയോ അല്ലെങ്കിൽ ഓൺലൈനായോ 07/02/2022 നകം ഫീസ് ഒടുക്കിയശേഷം അലോട്ട്മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ പ്രവേശനം നേടണം.