കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴിൽ ഡൽഹി ആസ്ഥാനമായുള്ള ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് (ബിപിആർഡി) 2022-23 ലെ ഇന്റേൺഷിപ്പുകൾക്ക് അപേക്ഷിക്കാം. പോലീസ് പരിശീലനം, ഗവേഷണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ, കേന്ദ്ര സർക്കാരിനുവേണ്ടി ഏകോപിപ്പിക്കുന്ന ബ്യൂറോ, അവരുടെ പദ്ധതികളും പ്രവർത്തനങ്ങളും വിദ്യാർഥികളിലേക്ക് എത്തിക്കാനും അവ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ തേടാനും ഇന്റേൺഷിപ്പിലൂടെ ലക്ഷ്യമിടുന്നു.
ഒന്ന്/രണ്ട് മാസം ദൈർഘ്യമുള്ള ഇന്റേൺഷിപ്പുകൾ ഉണ്ട്. പിജി/എംഫിൽ/പിഎച്ച്ഡി കോഴ്സുകൾ ചെയ്യുന്നവർക്കാണ് അവസരം. ഇന്റേൺമാർക്ക് പ്രോജക്ടുകൾ നൽകും. കറക്ഷണൽ ഹോംസ്, പോലീസ് സ്റ്റേഷനുകൾ എന്നിവയിലേക്കുള്ള ഫീൽഡ് വിസിറ്റ് ഉണ്ടാകും. ഇന്റേൺമാർക്ക് ഒരു മാസത്തേക്ക് 8000 രൂപ സ്റ്റൈപ്പൻഡ് നൽകും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും bhprd.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: 28 / 02 / 2022