ലണ്ടന്‍: ആഷസ് പരമ്പരയിലേറ്റ പരാജയത്തിന് പിന്നാലെ ക്രിസ് സില്‍വര്‍വുഡിനെ ഇംഗ്ലണ്ട് പുറത്താക്കിയതായി റിപ്പോർട്ടുകൾ. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 0-4നാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ടീം ഡയറക്ടര്‍ ആഷ്ലി ഗില്‍സിനേയും പുറത്താക്കിയിരുന്നു. ഇംഗ്ലണ്ട് മുന്‍ നായകന് ആന്‍ഡ്രൂ സ്ട്രോസ് ആണ് ആഷ്ലിക്ക് പകരം ഇംഗ്ലണ്ട് ടീം ഡയറക്ടര്‍ സ്ഥാനത്തേക്ക് തല്കാലത്തേക്ക് നിയമിച്ചിരിക്കുന്നത്.
ഇനി വരുന്ന ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയിലേക്കായി ഇടക്കാല പരിശീലകനെ നിയമിക്കും. 2015 ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായതിന് ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ആധിപത്യം ഉറപ്പിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ പോക്ക്. എന്നാല്‍ ടെസ്റ്റില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആശാവഹമായ കണക്കുകളല്ല ഇംഗ്ലണ്ടിന്റേത്.