അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കൊവിഡ് വ്യാപനത്തിൽ ആശ്വാസം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച നാല് താരങ്ങള്‍ ഒഴികെ എല്ലാവരും ഇന്ന് അഹമ്മദാബാദിൽ പരിശീലനത്തിനിറങ്ങി. രാവിലെ നടത്തിയ പരിശോധനയിൽ നെഗറ്റീവായതോടെയാണ് ടീം പരിശീലനം തുടങ്ങിയത്. ഇതോടെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഞായറാഴ്ച തന്നെ തുടങ്ങാന്‍ സാധ്യതകൾ ഏറി.
ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്വാദ്, നവ്ദീപ് സെയ്നി എന്നീ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിലെ മൂന്ന് പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, സെക്യൂരിറ്റി ലെയ്സണ്‍ ഓഫിസര്‍ ബി ലോകേഷ്, മസാജ് തെറാപിസ്റ്റ് രാജീവ് കുമാര്‍ എന്നിവരാണ് കൊവിഡിന്റെ പിടിയില്‍പ്പെട്ട സപ്പോര്‍ട്ട് സ്റ്റാഫുകള്‍. ഇവരെല്ലാം ഐസൊലേഷനില്‍ തുടരുകയാണ്. ഏകദിന പരമ്പരയ്ക്കായി അഹമ്മദാബാദില്‍ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചത്.