ഫത്തോര്‍ദ: ഐ.എസ്.എലില്‍ ഇന്ന് നടന്ന മുംബൈ സിറ്റി എഫ്.സി- എ.ടി.കെ മോഹന്‍ ബഗാന് മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു.
മോഹന്‍ ബഗാന് വേണ്ടി ഡേവിഡ് വില്യംസ് ഗോള്‍ നേടിയപ്പോള്‍ പ്രീതം കോട്ടാലിന്റെ സെല്‍ഫ് ഗോളാണ് മുംബൈ സിറ്റിയ്ക്ക് തുണയായത്.
ഈ സമനിലയോടെ മോഹന്‍ ബഗാന് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. 12 മത്സരങ്ങളില്‍ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്. മറുവശത്ത് നിലവിലെ ചാമ്പ്യന്മാരായ മുംബൈ 13 മത്സരങ്ങളില്‍ നിന്ന് 19 പോയന്റുമായി ആറാമതാണ്. കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍ നിന്ന് ഒരു വിജയം പോലും നേടിയെടുക്കാന്‍ മുംബൈയ്ക്ക് സാധിച്ചിട്ടില്ല.