കുമ്പള : അനധികൃതമായി മണൽ കടത്തുന്നതിനായുപയോഗിച്ച മൂന്ന് തോണികൾ പിടിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ടാളുടെ പേരിൽ കേസ് എടുത്തു . പി.കെ.നഗറിലെ ഹൈദർ, ഒളയത്തെ സലീം എന്നിവരുടെ പേരിലാണ് കേസ്. ഷിറിയ പുഴയിലെക്കടവിൽ മണൽ കടത്താൻ ഉപയോഗിക്കുന്നവയായിരുന്നു തോണികൾ.
പിടിച്ചെടുത്ത തോണികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു. കുമ്പള എസ്.ഐ. വി.കെ.അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തോണികൾ കണ്ടെടുത്തത്.
















