കോഴിക്കോട്: ആരോഗ്യ പ്രവർത്തകർക്കിടയിലെ കൊവിഡ് വ്യാപനം ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന്ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ലബോറട്ടറികളിൽ പരിശോധന സംവിധാനം പൊതുജനങ്ങൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണം. രോഗികളുള്ള വീടുകളുമായി റാപിഡ് റെസ്‌പോൺസ് ടീം ആശയ വിനിമയം നടത്തുന്നുണ്ടോയെന്ന് വ്യക്തത വരുത്തണം. ഡോക്ടർമാരുടെ കുറവുൾപ്പെടെ എം.എൽ.എമാർ ചൂണ്ടിക്കാണിച്ച കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമായാണ് മുന്നോട്ടു പോകുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.
















