അടിമാലി: പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും പ്രവർത്തനങ്ങളും മുൻനിർത്തി അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് ഐ എസ് ഒ സർട്ടിഫൈഡ് അംഗീകാരംലഭിച്ചു. വനം വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ, ആദിവാസി വിഭാഗത്തിനായി നൽകി വരുന്ന വിവിധ സേവനങ്ങൾ,വനത്തിനുള്ളിലെ കുറ്റകൃത്യം തടയുന്നതിനും കണ്ടുപിടിക്കുന്നതിലുമുള്ള മികവ്, മണ്ണൊലിപ്പ് സംരക്ഷണ പ്രവർത്തനങ്ങൾ, പ്രകൃതി സൗഹൃദ, പൊതുജന സൗഹൃദ ഓഫീസ് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഐ എസ് ഒ പ്രതിനിധികൾ കഴിഞ്ഞ 3 മാസക്കാലം നടത്തിയ പരിശോധനയും നിർദ്ദേശങ്ങൾക്കനുസരിച്ച് നടത്തിയ പ്രവർത്തനങ്ങളും വിലയിരുത്തിയാണ്അംഗീകരാരത്തിന്അർഹത നേടിയത്.
ജില്ലയിലെ ആദ്യത്തെ ഐ എസ് ഒ സർട്ടിഫൈഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസായി അടിമാലിഓഫീസ്മാറി. നടപടി ക്രമങ്ങളുടെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് ഇന്ന് ലഭിക്കുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് കെ വി വ്യക്തമാക്കി.
















