മുംബൈ: ഫോം നഷ്ടമായി ടെസ്റ്റ് ടീമിലെ സ്ഥാനംപോലും തുലാസിലായ അജിങ്ക്യാ രഹാനെയോടും ചേതേശ്വര്‍ പൂജാരയോടും രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം തെളിയിക്കാന്‍ ആവശ്യപ്പട്ട് ബിസിസിഐപ്രസിഡന്റ് സൗരവ് ഗാംഗുലി. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം രഞ്ജി ട്രോഫി വീണ്ടും തുടങ്ങാനിരിക്കെയാണ് ഗാഗുലിയുടെ നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും നിരാശപ്പെടുത്തിയതോടെ ഇരുവരുടെയും ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇരുവരും ടീമിലുണ്ടാകുമോ എന്നതും സംശയമാണ്. രഹാനെയും പൂജാരയും ഏകദിന ടീമില്‍ കളിക്കാത്തതിനാല്‍ അവര്‍ക്ക് രഞ്ജി ട്രോഫിയില്‍ കളിക്കുന്നതിന് മറ്റ് തടസങ്ങളൊന്നും ഉണ്ടാകില്ലെന്നും രഞ്ജി കളിച്ച് ഫോം തെളിയിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കുമെന്നും സ്പോര്‍ട്സ് സ്റ്റാറിന് നല്കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. 2005ല്‍ ഫോം നഷ്ടമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ഗാംഗുലി പിന്നീട് രഞ്ജിയില്‍ കളിച്ച് ഫോം തിരിച്ചുപിടിച്ച് ടീമില്‍ തിരിച്ച് എത്തിയിരുന്നു.