ലണ്ടന്‍: പെണ്‍സുഹൃത്തിന്റെ പീഡന പരാതിയില്‍ പിടിയിലായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരം മേസണ്‍ ഗ്രീന്‍വുഡിന് ജാമ്യം.
ഗ്രീന്‍വുഡില്‍ നിന്ന് കൊടിയ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും വീഡിയോയും പെണ്‍സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് താരം അറസ്റ്റിലാകുന്നത്. ജനുവരി 30-നാണ് ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ പോലീസ് 20-കാരനായ ഗ്രീന്‍വുഡിനെ അറസ്റ്റ് ചെയ്തത്.
ഗ്രീന്‍വുഡില്‍ നിന്ന് ക്രൂരമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ഹാരിയറ്റ് പറയുന്നു. ഇതോടൊപ്പം താരം മോശം വാക്കുകള്‍ പ്രയോഗിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ഓഡിയോ ക്ലിപ്പുകളും ഹാരിയറ്റ് പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ലൈംഗികാതിക്രമത്തിനും വധഭീഷണിക്കുമാണ് ഗ്രീന്വുഡിനെതിരേ കേസ് എടുത്തിരിക്കുന്നത് .