ആന്റിഗ്വ: ആവേശകരമായ വിജയത്തിലൂടെ ടീം ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. കരുത്തരായ ഓസ്ട്രേലിയയെ 96 റൺസിനാണ് യുവ ഇന്ത്യ പരാജയപ്പെടുത്തിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 290 ലക്ഷ്യത്തിന് മുന്നിൽ ഓസ്ട്രേലിയ കാലിടറി വീണു. 41.5 ഓവറിൽ 194 റൺസിൽ ഓസ്ട്രേലിയയുടെ പോരാട്ടം അവസാനിച്ചു. അർധ സെഞ്ചുറി നേടിയ ലാച്ച്ലാൻ ഷ്വോയ്ക്ക് മാത്രമേ ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ കുറച്ചെങ്കിലും പിടിച്ചുനിൽക്കാനായുള്ളു. 3 വിക്കറ്റ് നേടിയ വിക്കി ഓസ്വാലും രണ്ട് വിക്കറ്റ് വീതം നേടിയ നിഷാന്ത് സിന്ധുവും രവികുമാറുമാണ് കംഗാരുക്കൂട്ടത്തെ കൂട്ടിലടച്ചത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 290 റണ്‍സാണെടുത്തത്. സെഞ്ചുറിയുമായി നായകന് യാഷ് ദുള്ളും സെഞ്ചുറിക്കരികെ പുറത്തായ ഷെയ്ഖ് റഷീദുമാണ്ഇന്ത്യന് കൗമാരപ്പടയ്ക്ക് കരുത്ത് നേടാൻ സാധിച്ചത്.