ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കോവിഡ് വ്യാപനം. എട്ട് ഇന്ത്യൻ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ തുടങ്ങിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നിശ്ചയിച്ചിരുന്ന ഒന്നാം ഏകദിനം നീട്ടിവച്ചേക്കും.
മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിനായാണ് താരങ്ങള്‍ അഹമ്മദാബാദില്‍ എത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ മത്സരം. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
ബിസിസിഐ മെഡിക്കല്‍ ടീം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. കോവിഡ് ബാധിച്ച താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐ ആലോചിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരമ്പര നീട്ടിവെയ്ക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പര, ഇന്ത്യൻ ടീമിൽ കള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ തമിഴ്നാട് താരങ്ങളായ ഷാരൂഖ് ഖാന്, സായ് കിഷോര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഇരുവരെയും സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഉള്‍പ്പെടുത്തിയത്.
ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച ഷാരൂഖ് ഖാനെ ഇത്തവണ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടന്നില്ല. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
ഫെബ്രുവരി ആറു മുതലാണ് ഇന്ത്യ-വെസ്റ്റിന്‍ഡീസ് പരമ്പര ആരംഭിക്കുക. രോഹിത്ത് ശര്‍മ്മയാണ് നായകന്. പേസ്ബൗളർ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചപ്പോൾ ഐപിഎല്ലിൽ തിളങ്ങിയ ലെഗ് സ്പിന്നർ രവി ബിഷ്ണോയിയും ഓൾറൗണ്ടർ ദീപക് ഹൂഡയും ടീമിൽ ഇടം പിടിച്ചു. റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ഒരിടവേളയ്ക്കു ശേഷം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളിലേക്കു തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം.