മെല്‍ബണ്‍: ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിനെയും മുന്‍ ഓസീസ് നായകനും തന്റെ സഹതാരവുമായിരുന്ന റിക്കി പോണ്ടിംഗിനെയും മറികടന്ന് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായ ജാക്വസ് കാലിസിന്റെ പേരാണ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹത്തായ താരമായി ബ്രെറ്റ് ലീ തെരഞ്ഞെടുത്തത്.
പേസ് ബൗളര്‍മാര്‍ക്കെതിരെ കളിക്കാന്‍ എനിക്കേറെ ഇഷ്ചമാണ്. ജാക്വസ് കാലിസാണ് ക്രിക്കറ്റ് ലോകം കണ്ട മികച്ച ഓള് റൗണ്ടറും മികച്ച ക്രിക്കറ്ററും-ബ്രെറ്റ് ലീ പറഞ്ഞു. സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്കെതിരെ പന്തെറിയാനും അതുപോലെ ബാറ്റ് ചെയ്യുമ്പോള്‍ മുത്തയ്യ മുരളീധരനെ നേരിടാനും തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും പാക് പേസര്‍ ഷൊയൈബ് അക്തറിന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കവെ ബ്രെറ്റ് ലീ വ്യക്തമാക്കി.