ആന്റിഗ്വ: അണ്ടര്‍ 19 ലോകകപ്പ് സെമി മത്സരത്തിൽ ഇംഗ്ലണ്ടിനു മുന്നില്‍ പൊരുതി വീണ് അഫ്ഗാനിസ്താന് യുവനിര. 15 റണ്‍ ജയത്തോടെ ഇംഗ്ലണ്ട് ഫൈനലിലേക്ക് മുന്നേറി. 1998-ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
മഴമൂലം 47 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ട് നേടിയത് ആറിന് 231 റണ്‍സ്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാന്റെ വിജയക്ഷ്യം 47 ഓവറില്‍ 231 റണ്‍സായി പുനര്‍നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് പക്ഷേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 215 റൺസ് എടുക്കാൻ മാത്രമേ സാധിച്ചുള്ളൂ.