ബാംബോലിം: ഐഎസ്എല്ലില്‍ ചൊവ്വാഴ്ച നടന്ന എഫ്സി ഗോവ – ഒഡിഷ എഫ്സി മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി.
ഒരു ഗോളിന് മുന്നില്‍ നിന്ന ഒഡിഷയ്ക്കെതിരേ ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ ഗോവ സമനില പിടിക്കുകയായിരുന്നു.
മുഴുവൻ സമയവും കഴിഞ്ഞപ്പോൾ കളി(1-1) സമനിലയിൽ പിരിഞ്ഞു. 61ാം മിനുറ്റിൽ ജൊനാഥാസ് ഡി ജീസസ് ഒഡീഷയ്ക്കായി പെനൽറ്റിയിലൂടെ ഗോൾ നേടിയപ്പോൾ 90+4ാംമിനുറ്റിൽ അലക്സാണ്ടർ റൊമാരിയോയുടെ ഗോളിലൂടെ ഗോവ ഗോൾ മടക്കുകയായിരുന്നു.
ജയത്തോടെ 18 പോയന്റുമായി ഒഡിഷ ഏഴാം സ്ഥാനത്തും 15 പോയന്റുള്ള ഗോവ ഒമ്പതാം സ്ഥാനത്താണ്.
26 പോയിന്റുമായി ഹൈദരാബാദ് എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. ജംഷഡ്പൂർ എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്.സി എന്നിവരാണ് ആദ്യ നാലിലുള്ള മറ്റു ടീമുകൾ.