ഐപിഎലിൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങൾ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ഐപിഎലിൻ്റെ സമയത്ത് രാജ്യാന്തര മത്സരങ്ങൾ നടക്കുന്നതിനാലാണ് രണ്ട് രാജ്യങ്ങളിലെയും താരങ്ങൾ പങ്കെടുക്കാനിടയില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാർച്ച് 27നാണ് ഐപിഎൽ ആരംഭിക്കുക. മെയ് അവസാന വാരമാവും പ്ലേ ഓഫ് മത്സരങ്ങൾ.
ഓസ്ട്രേലിയയുടെ പാകിസ്താൻ പര്യടനം മാർച്ച് 29നാണ് ആരംഭിക്കുക. ഏപ്രിൽ അഞ്ചിന് പര്യടനം അവസാനിക്കും. അതുകൊണ്ട് തന്നെ ഈ പര്യടനത്തിൽ ഉൾപ്പെട്ടിട്ടുള്ള താരങ്ങൾ ഐപിഎലിലെ ആദ്യ മത്സരങ്ങളിൽ കളിച്ചേക്കില്ല.
ഇംഗ്ലണ്ട് താരങ്ങൾക്ക് ഐപിഎൽ സീസണിലെ അവസാന മത്സരങ്ങൾ നഷ്ടമാവുമെന്നാണ് റിപ്പോർട്ട്. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുള്ള താരങ്ങൾക്ക് അവസാന മത്സരങ്ങൾ നഷ്ടമാവുമെന്നാണ് റിപ്പോർട്ട്. ന്യൂസീലൻഡിനെതിരായ ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് പരമ്പര ജൂൺ 2നാണ് ആരംഭിക്കുന്നത്. ഐപിഎൽ എപ്പോൾ അവസാനിക്കുമെന്നതിൽ കൃത്യമായ തീയതി അറിയിച്ചിട്ടില്ലെങ്കിലും മെയ് അവസാന വാരമാവും നോക്കൗട്ട് മത്സരങ്ങൾ നടക്കുക എന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഇംഗ്ലണ്ട് താരങ്ങൾ മെയ് അവസാന വാരം നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത.