ചെങ്ങന്നൂർ; ചെങ്ങന്നൂർ എംസി റോഡിൽ നന്ദാവനം ജംഗ്ഷനിൽ എംഎൽഎ യുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച കാത്തിരുപ്പു കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. 50 വർഷം മുൻപ് കായംകുളം സ്റ്റാൻഡ് എന്ന പേരിൽ നഗരത്തിലെ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡായിരുന്നു ഈ കേന്ദ്രം.കായംകുളം മാവേലിക്കര, വെണ്മണി, ഇലവുംതിട്ട,പത്തനംതിട്ട, മാന്നാർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകളുടെയും അടൂർ ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസ്സുകളുടെയും പ്രധാന സ്റ്റോപ്പായ ഈ സ്ഥലത്ത് ഒരു കാത്തിരുപ്പു കേന്ദ്രം എന്നത് ദീർഘനാളായി യാത്രക്കാരുടെ ആവശ്യമായിരുന്നു.
പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച ഈ കാത്തിരുപ്പു കേന്ദ്രത്തിൽ യാത്രക്കാർക്കുള്ള ഇരിപ്പിടം കൂടാതെ എഎഫ് എം റേഡിയോ, സോളാർ വിളക്കുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെബിൻ പി.വർഗീസ്, സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം.ശശികുമാർ ,എം.കെ.മനോജ്, മോഹൻ കൊട്ടാരം’, ജോസ് പുതുവന, വി.എസ്.സവിത, യു. സുഭാഷ്, സുരേഷ് മത്തായി, വൽസമ്മ എബ്രഹാം, കെ.പി.മുരുകേശ്, ടി.കെ.സുരേഷ്, കെ.കരുണാകരൻ എന്നിവർ സംബന്ധിച്ചു.