ഫത്തോര്‍ദ: ഐഎസ്എലില്‍ ഇന്ന് നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഹൈദരാബാദ്. ഇരട്ട ഗോള്‍ നേടിയ ബര്‍ത്തലോമ്യു ഓഗ്ബെച്ചെയാണ് ഹൈദരാബാദിനായി തിളങ്ങിയത്.
ആകാശ് മിശ്ര, നിഖില്‍ പൂജാരി, എഡു ഗാര്‍ഷ്യ എന്നിവരും ഓരോ ഗോള്‍ വീതം നേടി. ഈ വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
14 മത്സരങ്ങളില്‍ നിന്ന് 26 പോയന്റുകളാണ് ഹൈദരാബാദിനുള്ളത്. എന്നാല്‍ വീണ്ടും തോറ്റതോടെ നോര്‍ത്ത് ഈസ്റ്റിന്റെ സാധ്യതകള്‍ മങ്ങി. 15 മത്സരങ്ങളില്‍ നിന്ന് വെറും 10 പോയന്റ് മാത്രമാണ് ടീമിനുള്ളത്.