മെല്‍ബണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ പരാജയത്തിന് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച വിരാട് കോലിക്ക്പകരം ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനായി ആരാവും എത്തുക എന്ന ചര്‍ച്ചകള്‍ക്കിടെ ആരാവണം പിന്‍ഗാമിയെന്ന് നിര്‍ദേശിച്ച് ഓസ്ട്രേലിയന്‍ മുന്‍ നായകന് റിക്കി പോണ്ടിംഗ്. വിരാട് കോലിക്ക് പകരം രോഹിത് ശര്‍മ തന്നെയാണ് ടെസ്റ്റില്‍ നായകനാവേണ്ടതെന്ന് പോണ്ടിംഗ് വ്യക്തമാക്കി.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചതിന്റെയും ഇന്ത്യന്‍ ടീമിനെ നയിച്ചതിന്റെയും റെക്കോര്‍ഡുകള്‍ കണക്കിലെടുത്താല്‍ രോഹിത് തന്നെയാണ് കോലിയുടെ പിന്ഗാമിയാവേണ്ടതെന്നും പോണ്ടിംഗ് ഐസിസി വെബ്സൈറ്റിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.