റിയാദ്: ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ.2022 ജനുവരി 29, ശനിയാഴ്ച്ചയാണ് സൗദി പ്രസ് ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പൊതു അവധി പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പൊതു അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സ്സ് ആന്‍ഡ് സോഷ്യല്‍ ഡവലപ്പ്മെന്റ് അറിയിച്ചു.
സൗദി അറേബ്യയുടെ ചരിത്രത്തോടുള്ള ആദരവ് മുന്‍നിര്‍ത്തിയും, സൗദി ജനതയുടെ ഹൃദയങ്ങളില്‍ സ്ഥാപക ദിനത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതിനുമായാണ് ഈ തീരുമാനമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സ്സ് ആന്‍ഡ് സോഷ്യല്‍ ഡവലപ്പ്മെന്റ് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹ്മദ് സുലൈമാന്‍ അല്‍ രാജ്ഹി അറിയിച്ചു.