മെല്‍ബണ്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ കപ്പിത്താൻ സ്ഥാനത്ത് തുടരാന്‍ കോഹ്ലി അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഐപിഎല്ലിനിടെ കൊഹ്ലിയുമായി സംസാരിച്ചിരുന്നുവെന്നും ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന കാര്യം കോലി അന്ന് സൂചിപ്പിച്ചിരുന്നുവെന്നും പോണ്ടിംഗ് വ്യക്തമാക്കി.
ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ആഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് കോലി പടിയിറങ്ങിയതെന്നും ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും പോണ്ടിംഗ് വ്യക്തമാക്കി. ടി20 ക്രിക്കറ്റിന്റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റിന് അത്രമേല്‍ പ്രാധാന്യം നല്കിയ നായകനായിരുന്നു കോലി. നാട്ടിലെന്ന പോലെ വിദേശത്തും വിജയം നേടാനായി എന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിയുടെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.