ഐതിഹാസിക മോഡലായാണ് സ്കോര്പിയോയെ കണക്കാക്കുന്നത്.ടാറ്റ സഫാരിക്ക് ശേഷം ഇന്ത്യയില്‍ തരംഗമായി മാറിയ എസ്‌യുവിയായിരുന്നു മഹീന്ദ്ര സ്കോര്‍പിയോ.ഇപ്പോള്‍ എസ്‌യുവിക്കായി ഒരു തലമുറ മാറ്റം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. മൂന്ന് വര്‍ഷത്തിലേറെയായി സ്കോര്‍പിയോയുടെ പുതിയ തലമുറ മോഡലിന്റെ വികസന പ്രവര്‍ത്തനത്തിലാണ് കമ്ബനി. ബോക്‌സി ശൈലിയുള്ള വാഹനത്തിന്റെ പരീക്ഷണ മോഡലുകള്‍ ഇതിനകം തന്നെ നിരത്തുകളില്‍ പല തവണയായി പരീക്ഷണയോട്ടം നടത്തുകയും ചെയ്‌തിട്ടുണ്ട്.
വരാനിരിക്കുന്ന സ്‌കോര്‍പിയോ അതിന്റെ മുന്‍ഗാമിയേക്കാള്‍ 100 മുതല്‍ 150 കിലോഗ്രാം വരെ ഭാരം കുറഞ്ഞതായിരിക്കുമെന്നാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.അല്‍പം കൂടി നേരത്തെ പുത്തന്‍ സ്കോര്‍പിയോ വിപണിയില്‍ എത്തേണ്ടിയിരുന്നതാണെങ്കിലും കൊവിഡ്-19 മഹാമാരി മുതല്‍ ആഗോളതലത്തിലുണ്ടായ സെമികണ്ടക്‌ടര്‍ ചിപ്പുകളുടെ ക്ഷാമം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ എസ്‌യുവി യാഥാര്‍ഥ്യമാവാന്‍ വൈകുകയായിരുന്നു.
ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി പുതിയ തലമുറ മഹീന്ദ്ര സ്കോര്‍പിയോയുടെ ചില നിര്‍ണായക വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പുറത്തുവന്നിരിക്കുകയാണ്.സ്റ്റിയറിംഗിനെക്കുറിച്ച് പറയുമ്ബോള്‍ പുതിയ സ്കോര്‍പിയോയിലുള്ളത് ഹൈഡ്രോളിക് അസിസ്റ്റഡ് ആയി തുടരും.പരിഷ്‌ക്കരിച്ച ആര്‍ക്കിടെക്ച്ചറും പുതിയ ബോഡി പാനലുകളുമായാണ് മഹീന്ദ്ര ഈ പ്രശ്നം ഇത്തവണ പരിഹരിക്കുന്നത്.
എല്ലാ സാധ്യതകളിലും രണ്ടാം തലമുറ ഥാറിന് അടിവരയിടുന്ന അതേ ബോഡി-ഓണ്‍-ഫ്രെയിം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ സ്കോര്‍പിയോ.പുതിയ സ്കോര്‍പിയോയിലെ 4WD സിസ്റ്റം ഥാറിന്റെ സിസ്റ്റത്തിന്റെ വികസിച്ചതും പരിഷ്ക്കരിച്ചതുമായ പതിപ്പായിരിക്കുമെന്നാണ് കമ്ബനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മികച്ച ഓണ്‍-റോഡ് കഴിവുകള്‍ക്കായി ഇത് ട്യൂണ്‍ ചെയ്യപ്പെടും.
പുതിയ തലമുറ സ്‌കോര്‍പിയോ പുറത്തിറങ്ങി കഴിഞ്ഞാല്‍ അതേ സജ്ജീകരണം ഥാറിലും കമ്ബനി അപ്‌ഗ്രേഡ് ചെയ്യും. 4WD സജ്ജീകരണത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഇത് ഒരു ഷിഫ്റ്റ് ഓണ്‍ ഫ്ലൈ സിസ്റ്റമായിരിക്കും. കൂടാതെ ഓഫ്-റോഡ് മോഡുകള്‍ മാറ്റാന്‍ ഥാറില്‍ കാണുന്നത് പോലെ ലിവറിന് പകരം റോട്ടറി സ്വിച്ചുകളായിരിക്കും മഹീന്ദ്ര സമ്മാനിക്കുക.