കുവൈത്ത് സിറ്റി: അഞ്ചു മുതല്‍ 11 വയസ്സ് വരെയുള്ളവരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അടുത്ത ദിവസം തുടങ്ങിയേക്കും.കുത്തിവെപ്പ് ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയം അന്തിമ അനുമതി നല്കി.ഈ പ്രായവിഭാഗത്തിലുള്ളവരുടെ വാക്സിനേഷന് രജിസ്ട്രേഷന് നേരത്തേ ആരംഭിച്ചിട്ടുണ്ട്.
അഞ്ചു വയസ്സിന് മുകളിലുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന് നല്‍കുന്നതിന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കുവൈത്തിലും രജിസ്ട്രേഷന് നടത്തിയത്.ഫൈസര്‍ ബയോണ്‍ടെക് വാക്സിന് ആണ് ചെറിയ കുട്ടികള്‍ക്ക് നല്‍കുക.
ലോകാരോഗ്യ സംഘടനയുടെ സ്പെഷലൈസ്ഡ് ടെക്നിക്കല്‍ കമ്മിറ്റിയും അംഗീകാരം നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് നല്കുന്നതിൻറെ മൂന്നിലൊന്ന് ഡോസിലാണ് കുട്ടികള്‍ക്ക് നല്‍കുക. ഇതു സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഫൈസര്‍ ബയോണ്ടെകിൻറെ ക്ലിനിക്കല്‍ ട്രയല്‍സില്‍ വ്യക്തമായെന്ന് കമ്ബനി അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കുപ്രകാരം അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള 4,27,000 കുട്ടികളാണ് കുവൈത്തിലുള്ളത്.