നൃത്തവും അഭിനയവും കൊണ്ട് മലയാളത്തിന്റെ ഏക്കാലത്തേയും വളരെ പ്രിയപ്പെട്ട അഭിനേത്രിയെന്ന ഖ്യാതി സ്വന്തമാക്കിയ പ്രിയനടിയാണ് ശോഭന. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം കുറയുന്നില്ല. അടുത്തിടെയാണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. സോഷ്യൽ മീഡിയ വഴി താരം തന്റെ സിനിമാ വിശേഷങ്ങളും നൃത്തവിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ ഇതാ ശോഭന പങ്കുവച്ച പുതിയൊരു ചിത്രമാണ് പ്രേക്ഷകർ ഇരു കയ്യുംനീട്ടി സ്വീകരിച്ചിരിക്കുന്നത്.
നടി മഞ്ജു വാര്യരെ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ഏറ്റവും ഊഷ്മളമായ ആലിംഗനങ്ങളിൽ ഒന്ന് എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിനെ ചേര്‍ത്തുപിടിക്കുന്ന ചിത്രം ശോഭന പോസ്റ്റ് ചെയ്തിരിക്കുന്നത്.
പിന്നാലെ മഞ്ജു വാര്യരും ചിത്രം പങ്കുവച്ചു. വിലമതിക്കാനാകത്തത് എന്ന ക്യാപഷനോടെയാണ് ശോഭന ഷെയര്‍ ചെയ്ത ചിത്രം മഞ്ജു പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.