യാത്രകൾക്ക് വിലക്കുള്ള ഈ സമയത്ത് എവിടെ പോകണമെന്ന് ചെറുതായിട്ടൊന്ന് വിലയിരുത്താം.അതിനുള്ള ആശയക്കുഴപ്പം മാറാൻ ബുക്കിങ്.കോമിന്റെ ഏറ്റവും പുതിയ പട്ടിക സഹായിക്കും. 2022 ലെ ഭൂമിയിലെ ഏറ്റവും സ്വാഗതാര്‍ഹമായ നഗരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
മാറ്റെറോ ഇറ്റലി
ലോകമെമ്പാടുമുള്ള ഏറ്റവും സൗഹൃദപരമായ 10 ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ നഗരം ഇറ്റലിയിലെ മറ്റേരായാണ്.1993 മുതല്‍ യുനെസ്കോയുടെ ലോക പൈതൃക സ്ഥാനമായ ഇവിടം പ്രകൃദിദത്തമായ ഗുഹകളാല്‍ സമ്പന്നമായ പ്രദേശം കൂടിയാണ്. അവയില്‍ പലതും ഇന്ന് താമസ ഇടങ്ങളായി മാറിയിരിക്കുന്നു.തെക്കന്‍ ഇറ്റാലിയന്‍ നഗരമായ ഇവിടം കഴിഞ്ഞ കുറച്ചു കാലങ്ങളായി സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. നിരവധി ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ ലൊക്കേഷനായ ഇവിടം നമ്മള് പല ഹോളിവുഡ് സിനിമകളിലും കണ്ടു പരിചയിച്ചിട്ടുള്ളതും കൂടിയാണ്.ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രദേശങ്ങളിലൊന്നായ ഇവിടം ചരിത്രത്തിലും വളരെ സ്വാധീനമുള്ള നഗരമാണ്.
ബ്ലേഡ് സ്ലോവേനിയ
സജീവമായ ഒരു അവധിക്കാലമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില് പറ്റിയ ഇടമാണ് സ്ലോവേനിയയിലെ ബ്ലഡ് എന്ന നഗരം.ഹൈക്കിംഗ്, വാട്ടര്‍ സ്പോര്‍ട്സ്, ബൈക്കിംഗ് എന്നിവയ്ക്കുള്ള മികച്ച സ്ഥലമാണ് ബ്ലെഡ്. സ്ലൊവേനിയയിലെ ഗംഭീരമായ ജൂലിയന്‍ ആല്പ്സിന്റെ പശ്ചാത്തല കാഴ്ചകളാണ് നഗരത്തിന്റെ ഭംഗി കൂട്ടുന്നത്.പരിസ്ഥിതിയുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നവര്‍ക്ക് തീര്‍ച്ചയായും ഇവിടം ഒരു യാത്രാ സങ്കേതമായിരിക്കും.
ടായ്തുങ് സിറ്റി തായ്വാൻ
തായ്വാനിലെ തെക്കുകിഴക്കന്‍ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ വര്‍ഷം മുഴുവനും ഉഷ്ണമേഖലാ കാലാവസ്ഥയാണുള്ളത്, കാര്‍പ് മൗണ്ടന്‍ എന്നും അറിയപ്പെടുന്ന ലിയുഷന് വാന്റേജ് പോയിന്റില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. ഭക്ഷണപ്രിയരായ സഞ്ചാരികളുടെ സങ്കേതമായ ടൈറ്റൂങ്ങിന് സമ്ബന്നവും ആകര്‍ഷകവുമായ ഒരു പാചക രംഗം ഉണ്ട്. തെരുവ് ഭക്ഷണശാലകളാല്‍ തിങ്ങിനിറഞ്ഞ ടൈറ്റംഗ് നൈറ്റ് മാര്‍ക്കറ്റ് സന്ദര്‍ശിക്കുവാന്‍ മറക്കാതിരിക്കുക,ബീച്ചുകള്‍, പ്രകൃതിദത്ത പാര്‍ക്കുകള്‍, സമ്ബന്നമായ തദ്ദേശീയ സംസ്കാരം എന്നിവ കൊണ്ടെല്ലാം പ്രസിദ്ധമാണിവിടം.
ടോളിഡോ സ്പെയിൻ
സ്പെയിനിലെ പുരാതന നഗരങ്ങളില്‍ ഒന്നാണ് ടോളിഡോ. സെന്‍ട്രല്‍ സ്പെയിനില്‍ സ്ഥിതി ചെയ്യുന്ന, മാഡ്രിഡില്‍ നിന്ന് ട്രെയിനില്‍ 30 മിനിറ്റ് മാത്രം അകലെയുള്ള ഇവിടം ചരിത്രം, സംസ്കാരം, വാസ്തുവിദ്യ എന്നിവയില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും വന്നെത്തുവാന്‍ പറ്റുന്ന ഇടമാണ്. . ഈ മുന്‍ സ്പാനിഷ് തലസ്ഥാനം സ്പെയിനിലെ ഏറ്റവും സവിശേഷവും പഴയതുമായ നഗരങ്ങളിലൊന്നാണ്. മെയ്, ജൂണ്‍ മാസങ്ങളില്‍ ആണ് ഇവിടം സന്ദര്‍ശിക്കേണ്ടത്.
മോണ്ടെ വെര്‍ഡെ
ബ്രസീലിന്റെ ‘സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന മോണ്ടെ വെര്‍ഡെ ഒരിക്കലെങ്കിലും യാത്ര ചെയ്തിരിക്കേണ്ട ലക്ഷ്യസ്ഥാനമാണ്. യൂറോപ്യന്‍ ശൈലികളെ അനുകരിക്കുന്ന ഈ ചെറിയ നഗരം പര്‍വതാരോഹകര്‍ക്കും പ്രകൃതി പ്രേമികള്‍ക്കും അനുയോജ്യമാണ്. അവധിക്കാലം ആസ്വദിക്കാനും പ്രകൃതിക്ക് നടുവില്‍ കഴിയാനും ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടേക്ക് വരാം. മാന്റിക്വീറ പര്‍വതനിരകളില്‍ ആണ് ഈ സ്ഥിതി ചെയ്യുന്നത്.