തിരുവനന്തപുരം: കെഎസ്നആർടിസി നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസം നികുതിക്കുശേഷം 35.61 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ കോര്‍പറേഷനു കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്കം പറഞ്ഞു.കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (കെഎസ്ഐഡിസി).കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്നു പാദങ്ങളിലെ നികുതിക്കു ശേഷമുള്ള ലാഭം 21.91 കോടി രൂപയായിരുന്നു. 62 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്.
വായ്പ അനുവദിക്കല്‍, പിരിച്ചെടുക്കല്‍, പ്രവര്‍ത്തന ലാഭം തുടങ്ങിയവയെല്ലാം മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഉയര്‍ന്നിട്ടുണ്ട്. 2020-21ലെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 154.57 കോടി രൂപയായിരുന്ന വായ്പ അനുവദിക്കല്‍ ഇത്തവണ 213.10 കോടി രൂപയായി ഉയര്‍ന്നു.രാജ്യത്തെ ഏറ്റവും നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നായി ഉയര്‍ന്നുവരാനുള്ള ഉറച്ച നടപടികളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്.
3,000 തൊഴിലവസരങ്ങള്‍ നേരിട്ട് സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിയും. എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കുറഞ്ഞത് 25 ലക്ഷം മുതല്‍ പരമാവധി രണ്ടുകോടി രൂപ വരെ ടേം ലോണ്‍ സഹായം നല്‍കും.സംസ്ഥാനസര്‍ക്കാര്‍ മൂന്നു ശതമാനം പലിശ ഇളവ് നല്കാന് തീരുമാനിച്ചിട്ടുള്ളതിനാല്‍ വായ്പയുടെ പലിശ നിരക്ക് ഫലത്തില്‍ ഏഴു ശതമാനമായിരിക്കുമെന്ന് രാജമാണിക്കം പറഞ്ഞു.സംരംഭകര്‍ക്ക് സബ്സിഡിയോടെ നിക്ഷേപ മൂലധനം നല്‍കുന്നതിനുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയില്‍ 500 ഓളം സംരംഭകര്‍ക്കായി കുറഞ്ഞത് 250 കോടി രൂപ വിതരണം ചെയ്യാനാണ് കെഎസ്ഐഡിസി പദ്ധതിയിടുന്നത്.