ദുബൈ: ഞായറാഴ്ച ദുബൈ ഷോപ്പിംങ് ഫെസ്റ്റിവലിന് തിരശീല വീണു. കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയാണ് ഇത്തവണയും ഷോപ്പിങ് മേള അവസാനിച്ചത്.മൊത്തം 30 ദശലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളായിരുന്നു ഇത്തവണ മേളയുടെ ഭാഗമായി ഏര്‍പ്പെടുത്തിയത്. അഞ്ചാംവാരത്തില്‍ പതിവുപോലെ 3 വിഭാഗങ്ങളിലായി ആറുപേരാണ് സ്വര്‍ണ നറുക്കെടുപ്പില്‍ വിജയിച്ചത്.
നിരവധി ആകര്‍ഷക സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ ഡി.എസ്.എഫ് നല്കി വരുന്നത്.
ഒന്നര മാസം ദൈര്‍ഘ്യമേറിയ ദുബൈ ഷോപ്പിങ് മേളക്കാണ് ഈ മാസാവസാനത്തോടെ വിരാമം കുറിക്കുക. അവസാന ദിവസങ്ങളില്‍ സമ്മാന പദ്ധതികളില്‍ ഭാഗമാകാന്‍ കൂടുതല്‍ പേര് രംഗത്തു വരുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ ദിവസങ്ങളിലെ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് ദുബൈ ഗ്ലോബല്‍ വില്ലേജിലാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.ദുബൈ ഷോപ്പിങ് മേളയിലെ നറുക്കെടുപ്പുകളില്‍ മലയാളികളും നിരവധി സമ്മാനങ്ങള്‍ നേടി. ദുബൈയില്‍ പ്രവാസിയായ തൃശൂര്‍ സ്വദേശി ഷിജോ ജോയ് ആണ് ആഢംബര കാറും പണവും സമ്മാനമായി സ്വന്തമാക്കിയയത്. ഇന്‍ഫിനിറ്റി ക്യൂ എക്സ് 80 കാറും ലക്ഷം ദിര്‍ഹവുമാണ് ഷിജോ ജോയ് സ്വന്തമാക്കിയത്.