കോഴിക്കോട്: ചേവായൂർ സ്റ്റേഷനിൽ നിന്ന് ഇന്നലെ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചു. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിൽ സ്റ്റേഷൻ ചുമതലയുള്ള പോലീസുകാർക്ക് വീഴ്ച സംഭവിച്ചെന്നും ജാഗ്രത കുറവുണ്ടായെന്നും വ്യക്തമാക്കുന്നു.
വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ ഒളിച്ചോടിപ്പോയ സംഭവത്തിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ പോലീസ് സ്റ്റേഷന്റെ പുറകു വശം വഴിയാണ് ഫെബിൻ രക്ഷപ്പെട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലോകോളജ് പരിസരത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.
പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ലോ കോളജ് പരിസരത്ത് ഒളിച്ചിരിക്കുക ആയിരുന്നു പ്രതി. ഒരാൾ ഓടി വരുന്നത് കണ്ട ലോ കോളേജിലെ കുട്ടികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പ്രതി കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. വസ്ത്രം മാറാൻ പ്രതികൾക്ക് സമയം നൽകിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിൻ രക്ഷപ്പെട്ടത് എന്ന് പൊലീസ് പറയുന്നു.