വയനാട്: വയനാട് ജില്ലയില്‍ 1338 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 151584 ആയി.
964 പേര് രോഗമുക്തി നേടി. ആകെ രോഗമുക്തരായരവരുടെ എണ്ണം 141283 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1336 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിനുപുറമെ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും വന്ന ഒരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു .
നിലവില്‍ 8183 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 7933 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 780 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1598 പേര് ഉള്‍പ്പെടെ ആകെ 12182 പേര് നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1765 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ജില്ലയില്‍ 14 ആക്റ്റീവ് കൊവിഡ് ക്ലസ്റ്ററാണ് ഉളളത്.