ചെന്നൈ: മധുരയില്‍ അച്ഛനും അമ്മയും ചേര്‍ന്ന് മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മദ്യപിച്ച ശേഷം തങ്ങളോട് കയര്‍ത്ത് സംസാരിച്ച മകനെ അച്ഛനും അമ്മയും ചേര്‍ന്ന് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അരപാളയം സ്വദേശികളായ മുരുകേശനും ഭാര്യ കൃഷ്ണവേണിയും ചേര്‍ന്നാണ് മകന് മണിമാരനെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം ഇവര്‍ മൃതദേഹം കത്തിക്കുകയായിരുന്നു.
സംഭവദിവസം വീട്ടിൽ മദ്യപിച്ചെത്തിയ മുരുകേശൻ ഇരുവരോടും കയർത്ത് സംസാരിച്ചിരുന്നു. ഇതേതുടർന്ന് മുരുകേശനും കൃഷ്ണവേണിയും ചേർന്ന് മുരുകേശന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കത്തിച്ചു.
വൈഗ-തെങ്കാരൈ റോഡിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം ഉള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തായത്. പ്രതികള്‍ പോലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
പ്രായം ചെന്ന ദമ്പതികളില്‍ ഒരു വലിയ ചാക്ക് സൈക്കിളില്‍ വെച്ചുകൊണ്ട് വൈഗൈ-തെങ്കാരൈ റോഡിലൂടെ വരുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. മണിമാരന്‍ മദ്യപിച്ച് മാതാപിതാക്കളോട് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു.