രാജാക്കാട് : ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണം. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ ചിന്നക്കനാലിലെ മൂന്നാർ ഡ്രീംസ് ഹോംസ്റ്റേയുടെ ഭാഗത്തെത്തിയ കാട്ടാന ആക്രമണം നടത്തി. കാട്ടാനയെ തുരത്തി ഓടിക്കുന്നതിനിടയിൽ ഹോം സ്റ്റേ നടത്തിപ്പുകാരനായ അശോകന് വീണ് പരിക്കേറ്റു.
പ്രദേശവാസിയായ തങ്കത്തിന്റെ വീടും കാട്ടാന തകർക്കുകയായിരിന്നു. ആനയുടെ ആക്രമണമറിഞ്ഞ് വീട്ടുകാർ രാത്രിയിൽ ഇറങ്ങി ഓടി രക്ഷപ്പെട്ടു. വീടിന്റെ മേൽക്കൂര ഷീറ്റുകൾ കാട്ടാന നശിപ്പിച്ചു. ഒറ്റയാനാണ് പ്രദേശത്ത് ആക്രമണം നടത്തിയത്. ഇതോടൊപ്പം എട്ട് കാട്ടാനകൾ മറ്റൊരുഭാഗത്തായി നിരവധി കൃഷിയിടങ്ങൾ നശിപ്പിച്ചതായി നാട്ടുകാർ പറയുന്നു.