ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല 2021ൽ കുറിച്ചത് 19 വർഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും ഉയർന്ന ലാഭം. 2020നേക്കാൾ ആറ് മടങ്ങ് വളർച്ചയോടെ 550 കോടി ഡോളർ ലാഭമാണ് കൊവിഡ് പ്രതിസന്ധിക്കും ചിപ്പ് ക്ഷാമത്തിനും ഇടയിൽ കഴിഞ്ഞവർഷം ടെസ്ല നേടിയത്.യൂറോപ്പിലും ചൈനയിലും വില്പന കുതിച്ചതാണ് ടെസ്ലയ്ക്ക് കരുത്തായത്.
87 ശതമാനം വളർച്ചയോടെ 9.36 ലക്ഷം വാഹനങ്ങൾ 2021ൽ കമ്പനി വിറ്റഴിച്ചു. വരുമാനം 3,150 കോടി ഡോളറിൽ നിന്നുയർന്ന് 5,380 കോടി ഡോളറായി. ഡിസംബർപാദ വരുമാനം 65 ശതമാനം വർദ്ധിച്ച് 1,770 കോടി ഡോളറിൽ എത്തി.