കുവൈറ്റ് : കുവൈറ്റിൽ നിന്നും ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ടുകൾ. കുവൈറ്റ് എയർ വെയ്സ്, ജസീറ എന്നീ വിമാന കമ്പനികളാണ് സർവ്വീസ് നിർത്തിവച്ചത്. ഇറാഖിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വ്യോമയാന അധികൃതർ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
യാത്രക്കാർ 177 എന്ന നമ്പറിലോ അല്ലെങ്കിൽ ട്രാവൽ ഏജൻസിയുമായോ ബന്ധപ്പെടണമെന്ന് വിമാന കമ്പനികൾ വ്യക്തമാക്കി. നജഫിലേക്കുള്ള രണ്ട് ദിവസത്തെ ഫ്ലൈറ്റുകൾ റദ്ദാക്കിയതായും ജസീറ എയർവേസ് അറിയിച്ചിട്ടുണ്ട്.