ബിബിൻ ജോർജിനെയും അന്ന രേഷ്മ രാജനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി ഒരുക്കിയ പുതിയ ചിത്രമാണ് തിരിമാലി. തീയേറ്ററിൽ മികച്ച അഭിപ്രായത്തോടെ സിനിമ പ്രദർശനം തുടരുകയാണ്. യോദ്ധ സിനിമയ്ക്ക് ശേഷം നേപ്പാളിന്റെ കഥ പറയുന്ന ചിത്രമെന്ന പ്രത്യേകതയും തിരിമാലിക്കുണ്ട്.ഇപ്പോൾ ഇതാ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
‘എല്ലാവരും സിനിമ കാണണം. അഭിപ്രായം പറയണം. കണ്ടവരൊക്കെ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഒരുപാട് സന്തോഷം.’ എന്ന് പറഞ്ഞുകൊണ്ടാണ് അന്നയും സംഘവും കേക്ക് മുറിച്ച് വിജയം ആഘോഷിച്ചത്.ധർമ്മജൻ ബോൾഗാട്ടി, ജോണി ആന്റണി, ഇന്നസെന്റ്, സലിംകുമാർ, ഹരീഷ് കണാരൻ, ഇടവേള ബാബു, കൊച്ചുപ്രേമൻ, തെസ്നിഖാൻ, നസീർ സംക്രാന്തി, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.