കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടികളിലൊരാള്‍ കൈമുറിച്ചു. ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്കുശേഷം തിരികെ ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചു. സംഭവം നടന്നത് ഇന്നലെ രാത്രിയാണ്. ആത്മഹത്യാശ്രമമായി കണക്കാക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു.
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ ആറുപെണ്‍കുട്ടികളെ കണ്ടെത്തി ഇന്നലെയാണ് കോഴിക്കോട്ട് തിരിച്ചെത്തിച്ചത്. പെണ്‍കുട്ടികളുടെ മൊഴിയെടുത്ത ശേഷമാണ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് തന്നെ തിരികെ കൊണ്ടുപോയത്. ചില്‍ഡ്രന്‍സ് ഹോമിലേക്ക് തിരികെ പോകാന്‍ താത്പര്യമില്ലെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അവിടെ സ്വാതന്ത്ര്യമില്ലെന്നും നില്ക്കാന് ബുദ്ധിമുട്ടാണെന്നും കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ തിരികെ എത്തിയത് മുതല്‍ കുട്ടികള്‍ ബഹളം വച്ച് പ്രതിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.